Wednesday, October 28, 2009

ദയ രമേശന്‍ വില്ലിയാപ്പള്ളി

മുക്കുവന്‍
വീശിയെറിഞ്ഞ
വലയില്‍
ഒരൊറ്റ ചെറുമീന്‍
കരയെ
തൊട്ടറിഞ്ഞു
അതിന്റെ
പിടപ്പ്.
മനസ്സു
തൊട്ടു
എരിയുന്ന
വയറും
കിടാങ്ങളുടെ
കണ്ണീരും
മറന്നത്
വരം
മോഹിച്ചല്ല
ഒറ്റപ്പെട്ടവന്റെ
വലയ്ക്ക്
ഒറ്റമീന്‍ കൊണ്ടു എന്താവാന്‍

Saturday, October 24, 2009

കല്ലുപ്പ്

കഠിന ഹൃദയനല്ല
ഞാന്‍
എന്നിട്ടും
വിളിപ്പേരു കല്ലുപ്പെന്നു.

എന്തിലും
അലിഞ്ഞു തീര്‍ന്നിട്ടും
നെഞ്ച് ഏറ്റിയത് കൊടും കയ്പ്.
അധികമാകരുത്‌ ഒരുനുള്ളുപോലും
ചുമല്‍ ഏറ്റിയ വായ് വാക്കിലെല്ലാം
ആഴിയുടെ അഗാതത തന്നെ.
കൂട്ട്. കെ .എം.സുധീഷ്‌

Wednesday, October 21, 2009

ഒറ്റ

പൂവേ
കവിക്കെന്നും നീ
റാണി തന്നെ .
വാസം
അധിക തുംഗ പദത്തില്‍ത്തന്നെ.

പക്ഷെ
എനിക്കോ
മരണത്തിന്‍റെ
ഒരു പൊട്ടുമാത്രം {ശ്രീധരന്‍ ചെറുവണ്ണൂര്‍}