Wednesday, October 28, 2009

ദയ രമേശന്‍ വില്ലിയാപ്പള്ളി

മുക്കുവന്‍
വീശിയെറിഞ്ഞ
വലയില്‍
ഒരൊറ്റ ചെറുമീന്‍
കരയെ
തൊട്ടറിഞ്ഞു
അതിന്റെ
പിടപ്പ്.
മനസ്സു
തൊട്ടു
എരിയുന്ന
വയറും
കിടാങ്ങളുടെ
കണ്ണീരും
മറന്നത്
വരം
മോഹിച്ചല്ല
ഒറ്റപ്പെട്ടവന്റെ
വലയ്ക്ക്
ഒറ്റമീന്‍ കൊണ്ടു എന്താവാന്‍

4 comments:

  1. ഒറ്റപ്പെട്ടവന്റെ
    വലയ്ക്ക്
    ഒറ്റമീന്‍ കൊണ്ടു എന്താവാന്‍

    മനോഹരമായ കവിത ..തെളിഞ്ഞ ചിന്തകള്‍ .
    ആശംസകള്‍ ...

    ReplyDelete
  2. നല്ല വായനാനുഭവത്തിനു നന്ദി.
    പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

    http://tomskonumadam.blogspot.com/

    പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
    വീണ്ടും ആശംസകള്‍..!!

    ReplyDelete